SEED News

ഒറ്റപ്പാലം കേന്ദ്രീയവിദ്യാലയത്തിൽ മാതൃഭൂമി ‘സന്ദേശം’ ബോധവത്കരണ സെമിനാർ

ഒറ്റപ്പാലം: സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ചും ലഹരിയുടെ ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും കുട്ടികളിൽ തിരിച്ചറിവുണ്ടാക്കാൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. ‘സന്ദേശം’ എന്ന പേരിൽ ഒറ്റപ്പാലം കേന്ദ്രീയവിദ്യാലയത്തിലാണ് സെമിനാർ നടത്തിയത്.
             സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. നളായിനി സെമിനാർ ഉദ്ഘാടനംചെയ്തു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.വി. ശ്രീകുമാർ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വംനൽകി. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ പി. ഷീജ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

August 17
12:53 2017

Write a Comment

Related News