SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശപുഷ്പ പ്രദർശനം

പള്ളിപ്പുറം: കാരമ്പത്തൂർ എ.യു.പി. സ്കൂളിൽ ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെയും സംസ്കൃതം ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു സംസ്കൃതദിനാഘോഷഭാഗമായി പ്രദർശനം ഒരുക്കിയത്. ദശപുഷ്പങ്ങളെക്കുറിച്ച് കുട്ടികളിൽ അറിവ് പകർന്നുനൽകുന്നതിനായാണ് പ്രദർശനം ഒരുക്കിയത്. ഇവയുടെ ഔഷധഗുണങ്ങൾ, ആചാരങ്ങളിലെ സാന്നിധ്യം എന്നിവയും അധ്യാപകർ വിശദീകരിച്ചുനൽകി. സീഡ് കോ-ഓർഡിനേറ്റർ കെ.പി. ദിലീപ്, കെ. ശോഭന തുടങ്ങിയവർ നേതൃത്വംനൽകി.

August 17
12:53 2017

Write a Comment

Related News