SEED News

പച്ചപ്പ് സംരക്ഷിക്കാൻ സീഡ് ക്ലബ്ബ് അംഗങ്ങൾ

അഗളി: അട്ടപ്പാടിയുടെ നഷ്ടപ്പെട്ട പച്ചപ്പിനെ വീണ്ടെടുക്കാനും പരിസ്ഥിതിസംരക്ഷണത്തിന്റെ പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകർന്ന് നൽകാനും തയ്യാറെടുക്കയാണ് നെല്ലിപ്പതി സെന്റ് ജെംസ് സ്കൂളിലെ വിദ്യാർഥികൾ. 
സാമൂഹികനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ മാത്രഭൂമി നടത്തുന്ന സീഡ് പദ്ധതിയാണ് വിദ്യാർഥികൾക്ക് ഇതിനുള്ള വേദിയൊരുക്കുന്നത്.       അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾപരിസരത്ത് 200ലധികം വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ആദ്യ വൃക്ഷത്തൈ നട്ടു.
 മാനേജർ എം.ഡി. യൂഹാനോൻ റമ്പാൻ, പ്രിൻസിപ്പൽ മല്ലിക് രാജ്, വൈസ് പ്രിൻസിപ്പൽ സിജി കെ.തോമസ്, പി.ടി.എ. പ്രസിഡന്റ് പി.വി. രാജു, സെക്രട്ടറി നിഷ ഷെറിൻ എന്നിവരും മറ്റ് അധ്യാപകരും മരത്തൈകൾ നട്ടു. പ്രകൃതി, കൃഷി എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈവർഷം സീഡ് ക്ലബ്ബ് നടപ്പാക്കുന്നത്.  അധ്യാപകരായ റീന പി.ജെ., സിജി തോമസ് എന്നിവരാണ് സീഡ് കോ-ഓർഡിനേറ്റർമാര്.

August 17
12:53 2017

Write a Comment

Related News