SEED News

നെല്ലിക്കുഴി സര്‍ക്കാര്‍ സ്‌കൂളില്‍ മണ്ണിനോട് കൂറു പ്രഖ്യാപിച്ച് സീഡ് അംഗങ്ങള്‍ കൃഷിയിറക്കി

നെല്ലിക്കുഴി :- നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷകവേഷമണിഞ്ഞു വിദ്യാര്‍ഥികളും മണ്ണിനോട് കൂറുപ്രഖ്യാപിച്ചു മാതൃസംഘവും ചേര്‍ന്ന് കൃഷിയിറക്കി. വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ജൈവകൃഷി, അടുക്കളത്തോട്ടം, ഫലവൃക്ഷ പാര്‍ക്ക്, ദശപുഷ്പ-പത്തില പ്രദര്‍ശനം, നാട്ടുമാവ് പദ്ധതി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്‌കൂളില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ, സീഡ് ക്ലബ്ബ് കണ്‍വീനര്‍ കെ ബി സജീവ്, പി ടി എ പ്രസിഡന്റ് ഷാജി പറമ്പില്‍, എം പിടിഎ ചെയര്‍പേഴ്‌സണ്‍ സാഹിദ സലീം, സി പി അബു, ജമീല ഇ എം, സതീഷ് ബാബു,അബ്ദുല്‍ ബാരി വി പി എന്നിവര്‍ നേതൃത്വം നല്‍കി.

August 18
12:53 2017

Write a Comment

Related News