SEED News

മുറ്റത്തൊരു തേൻമാവ്

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിനം സമുചിതമായി ആചരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകൾ വിദ്യാർത്ഥികളുടെ ഇടയിൽ വിതരണം ചെയ്തു. നാട്ടിൽ നിന്നും അന്ന്യം നിന്ന് പോകുന്ന നാട്ടുമാവിന്റെ പ്രാധാന്യം മാതൃഭൂമി സീഡ് ജില്ലാതല കോ-ഓർഡിനേറ്റർ വിനയചന്ദ്രൻ സ്കൂളിലെ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി സ്കൂൾ ലീഡർക്ക് മാവിൻ തൈ വിതരണം ചെയ്തുകൊണ്ട് ഉൽഘാടനം നിർവഹിച്ചു. എം.പി.ടി.എ ചെയർപേഴ്സൺ ഷീബ അധ്യക്ഷം വഹിച്ച ചടങ്ങിൽ അധ്യാപകരായ എം.കെ.ബാലകൃഷ്ണൻ, ടി.കെ.അനിൽകുമാർ, ടി.പി.സുനിൽ, ഷീജ പുതുക്കുടി, ജിഷ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രധാനഅധ്യാപകൻ പി.അബ്ദുൾറഹ്മാൻ സ്വാഗതവും സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ എം.ടി.അനുശ്രീ നന്ദിയും പറഞ്ഞു .

August 18
12:53 2017

Write a Comment

Related News