SEED News

മണ്ണിനോട് കൂറ് പ്രഖ്യാപിച്ച് ഭൂമിയുടെ നേരവകാശികൾ

കുറ്റ്യാടി. ചിങ്ങം 1 കർഷക ദിനം ദേ വർകോവിൽ കെ.വി.കെ.എം എം.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വേറിട്ട മാതൃക തീർത്തു.കുട്ടികൾ വീടുകളിൽ നിന്ന് കർഷക വേഷമണിഞ്ഞ് കൈക്കുമ്പിളിൽ ഒരു പിടി മണ്ണുമായാണ് കർഷക ദിനത്തിൽ സ്കൂളിലെത്തിയത്. തുടർന്ന് വിദ്യാർത്ഥികൾ മണ്ണും വിണ്ണും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മണ്ണിൽ സ്വർണ്ണം വിളയിച്ച കർഷകരുടെ മഹത്തായ പൈതൃകം പുതുതലമുറ നെഞ്ചേറ്റി കെടാതെ സൂക്ഷിക്കുമെന്ന് കുരുന്നുകൾ പ്രഖ്യാപിച്ചു.

മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന കരനെൽ കൃഷിയുടെ കളപറിക്കൽ പ്രവൃത്തിയും ശേഷം വിദ്യാർത്ഥികൾ നടത്തി

ഹെഡ്മാസ്റ്റർ പി.കെ.നവാസ്, എം രാജൻ, എ.കെ.ലളിത, പി.വി.രാജേന്ദ്രൻ, പി.കെ.സണ്ണി, എം.പി.മോഹൻദാസ്, സീഡ് കോ. ഓഡിനേറ്റർ പി.വി.നൗഷാദ്, പി.ഷിജിത്ത്, കെ.പി.ഷംസീർ, ശ്രീജിത്ത് കെ.പി., എം.കെ.അൻവർ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ കാദംബരി വിനോദ്, അയന അശോക്, നഫ നൗറിൻ, നേതൃത്വം നൽകി.

August 18
12:53 2017

Write a Comment

Related News