SEED News

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്.

വടകര : പുറങ്കര ജെ.ബി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വടകര സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ നടത്തിയ മെഡിക്കൽ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും അനുഗ്രഹമായി.
സീഡ് ജില്ലാ കോ - ഓഡിനേറ്റർ വിനയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എം.അജിത അധ്യക്ഷത വഹിച്ചു. സഹകര ആശുപത്രി പി.ആർ.ഒ ശശി, സനീജ, എം.സുരേഷ്, പി.കെ രാധ എന്നിവർ സംസാരിച്ചു.

August 18
12:53 2017

Write a Comment

Related News