SEED News

കർഷക ദിനത്തിൽ മൂലാട് ഹിന്ദു എ.എൽ.പി സ്കൂളിലെ സീഡ് ക്ലബ് വിവിധ കൃഷി മേഖലയിലുള്ള കർഷകരെ ആദരിച്ചു.

പേരാമ്പ്ര: കർഷക ദിനത്തിൽ മൂലാട് ഹിന്ദു എ.എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിവിധ കൃഷി മേഖലയിലുള്ള കർഷകരെ ആദരിച്ചു. സമീപ പ്രദേശത്തെ കൃഷി യോഗ്യമായ ഒഴിഞ്ഞ പറമ്പ് മാതൃഭൂമി സീഡ് ക്ലബ് ഏറ്റെടുത്തു ഇവിടെ കർഷക ദിനത്തിൽ കാളപൂട്ടി വിത്തെറിഞ്ഞു. വിദ്യാലയ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്ന ചടങ്ങ് മെമ്പർ ഉഷ മലയിലും പഴയകാല കർഷകൻ ദാമോദരൻ ചാലിൽ പൊയിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളായ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കയും ആരോഗ്യകരമായ ഭക്ഷണരീതിയെകുറിച്ചു വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയുമാണ് സ്കൂൾ ലക്ഷ്യമിടുന്നത്. അധ്യാപകരും രക്ഷിതാക്കളും ചടങ്ങിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ജയശ്രീ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ.ശാലു അധ്യക്ഷ ആയി. വാർഡ് മെമ്പർ ഉഷ മലയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു.പഴയ കാല കർഷകരായ ചാത്തുക്കുട്ടി തൈക്കോട്ടു, രാഘവൻ പറക്കുന്നത്ത്, ദാമോദരൻ ചാലിൽ പൊയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ അശ്വതികൃഷ്ണ സംസാരിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ദിനി.എം.എം നന്ദി പറഞ്ഞു.  

August 19
12:53 2017

Write a Comment

Related News