SEED News

നാരായംകുളം എ.യു.പി സ്കൂളിൽ പാരമ്പര്യ കർഷകരെ ആദരിച്ചു

പേരാമ്പ്ര: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് നരയംകുളം  യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചുപ്രദേശത്തെ പാരമ്പര്യ കർഷകരായ ഒതയോത്ത് ശങ്കരൻലീല.പി.വിഗംഗാധരൻകിടാവ്മൂസക്കുട്ടി നമ്പ്രത്തുമ്മൽ എന്നിവരെയാണ് പൊന്നാടയണിയിച്ച് സീഡ് ക്ലബ് ആദരിച്ചത്. കൃഷിയെ നെഞ്ചേറ്റി പ്രായത്തെമറന്ന് ഇന്നും കാർഷിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കർഷകരുടെ അനുഭവങ്ങൾ വിദ്യാർത്ഥികളിൽ ഒരേ സമയം ചിന്തയുംകൗതുകവും ഉളവാക്കുന്നതായിരുന്നുതുടർന്ന് അധ്യാപകൻ കരമ്പിൽ അശോകൻ കൃഷിയും സംസ്കാരവും മനുഷ്യനും എന്നവിഷയത്തിൽ സംവദിച്ചുപാരമ്പര്യ കർഷക രീതിയും കുട്ടികൾക്ക് അറിവ് പകരുന്നതായിരുന്നു. കാർഷികദിനത്തോടനുബന്ധിച്ച് ഒരുക്കിയ പുന്നെല്ലരിക്കഞ്ഞിയും പുഴുക്കും പഴമയുടെ രുചിക്കാലത്തേക്ക് കുട്ടികളെആനയിച്ചുഎം.പി.ടി. പ്രസിഡണ്ട് ഷിജില അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡമെമ്പർ രഗിൽലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ കുഞ്ഞനന്തൻ, രാമൻ നായർഅശോകൻ

ലിനീഷ് .കെ

, പ്രധാനാധ്യാപിക .വത്സല എന്നിവർ സംസാരിച്ചു

August 19
12:53 2017

Write a Comment

Related News