SEED News

സീഡ് "ലൗ പ്ലാസ്റ്റിക് " പദ്ധതി ജില്ലാതല ഉദ്ഘാടനം

അവിട്ടത്തൂർ: മാതൃഭൂമി സീഡിന്റെ 'ലൗ പ്ലാസ്റ്റിക് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൽ.ബി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അധ്യക്ഷയായി. മാതൃഭൂമി സീഡ് ജില്ലാ കോർഡിനേറ്റർ ഷഫീക്ക് പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.വിനയൻ, എ.സി. സുരേഷ്, കെ.കെ.കൃഷ്ണൻ നമ്പൂതിരി, എൻ.എൻ.രാമൻ, ഹെഡ്മാസ്റ്റർ മെജോ പോൾ, സീഡ് കോർഡിനേറ്റർ രമ.കെ.മേനോൻ എന്നിവർ പ്രസംഗിച്ചു.


August 22
12:53 2017

Write a Comment

Related News