GK News

രാക്ഷസ സ്രാവിനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയ പിടിവാശി

മെഗാലഡോണ്‍ എന്നത് ലോകത്ത് ഇന്നേ വരെ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ സ്രാവാണ്. ഈ സ്രാവിന്‍റെ ഇഷ്ട ഭക്ഷണം തിമിംഗലങ്ങളായിരുന്നുവെന്നു പറഞ്ഞാല്‍ അവയുടെ വലിപ്പം ഊഹിക്കാമല്ലോ. ഒരു കാലത്ത് സമുദ്രത്തിൽ എതിരാളികളില്ലാത്ത ശക്തിയായിരുന്ന മെഗാലഡോണിന് എങ്ങനെ വംശനാശം സംഭവിച്ചുവെന്നത് ഗവേഷകരെ കുഴക്കിയ ചോദ്യമായിരുന്നു. ഈ ചോദ്യത്തിന്‍റെ ഉത്തരം ലഭിച്ചപ്പോള്‍ അവര്‍ അമ്പരന്നു. കാരണം മെഗാലോണിന് ഒരു പിടിവാശി ഉണ്ടായിരുന്നു. ആ പിടിവാശിയാണ് അവയെ എന്നന്നേക്കുമായി ഇല്ലാതാക്കിയത്.

ഡ്വാര്‍ഫ് തിമിംഗലങ്ങളെ മാത്രമേ ഭക്ഷിക്കൂ എന്നതായിരുന്നു ഇവയുടെ പിടിവാശി. ക്രമേണ ഡ്വാര്‍ഫ് തിമിംഗലങ്ങള്‍ ഇല്ലാതായപ്പോഴും ഈ പിടിവാശി മാറ്റാന്‍ മെഗാലഡോണ്‍ തയ്യാറായില്ല. ഇതോടെ ഈ ഭീമന്‍മാരുടെ വംശവും നശിച്ച. 24 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായാണ് ഡ്വാര്‍ഫ് തിമിംഗലങ്ങള്‍ ഇല്ലാതായത്. ഭൂമി കൂടുതല്‍ തണുക്കുകയും ധ്രുവ പ്രദേശങ്ങള്‍ രൂപപ്പെടുകയും ചെയ്ത ആ കാലത്ത് വലിയ തിമിംഗലങ്ങള്‍ കുടിയേറ്റത്തിലൂടെ അതിനെ അതിജീവിക്കുകയും ഡ്വാര്‍ഫ് തിമിംഗലങ്ങള്‍ ഇല്ലാതാകുകയും ചെയ്തു.

മെഗാലഡോണാകട്ടെ ഡ്വാര്‍ഫ് തിമിംഗലങ്ങള്‍ കുറഞ്ഞിട്ടുംഇല്ലാതായിട്ടും ഭക്ഷ്യരീതി മാറ്റാനോ മറ്റ് ജീവികളപ്പോലെ വ്യത്യസ്ത പ്രദേശങ്ങളിലേക്കു കുടിയേറാനോ തയ്യാറായില്ല. 16 മീറ്റര്‍ വരെ ശരാശരി നീളവും 3 മീറ്റര്‍ വീതിയും ഉണ്ടായിരുന്ന മെഗാലഡോണുകള്‍ക്ക് മറ്റ് ഇരകളെ കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷെ മാറ്റവുമായി പൊരുത്തപ്പെടാന്‍ ഇവ തയ്യാറായില്ല. ഇത് ഇവയുടെ കൂട്ടമരണത്തിനിടയാക്കി.

പെറുവിൽ നിന്ന് മെഗാലഡോണിന്‍റെ അവശിഷ്ടങ്ങള്‍ വന്‍തോതില്‍ കണ്ടെത്തിയതാണ് ഇവയുടെ നാശം സംബന്ധിച്ച കാരണങ്ങളിലേക്കു ഗവേഷകരെ എത്തിച്ചത്. മെഗാലഡോണ്‍ മാത്രമല്ല. ഈ കാലഘട്ടത്തിലെ മാറ്റങ്ങള്‍ മൂലം ഭക്ഷ്യരീതിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത മറ്റു ജീവികള്‍ക്കും ഈ സമയത്തു വംശനാശം സംഭവിച്ചതായി ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. 


August 23
12:53 2017

Write a Comment