SEED News

മമ്പാട് സ്പ്രിങ്‌സ് ഇന്റര് നാഷണല് സ്‌കൂളിലെ കുട്ടികള് ആനക്യാന്പ് സന്ദര്ശിച്ചു



മമ്പാട് സ്പ്രിങ്‌സ് ഇന്റര് നാഷണല് സ്‌കൂളിലെ കുട്ടികള്  ആനക്യാന്പ് സന്ദര്ശിച്ചു



നിലമ്പൂര്: മമ്പാട് ടാണ സ്പ്രിങ്‌സ് ഇന്റര്‌നാഷണല് സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്ത്തകരുടെ നേതൃത്വത്തില് ലോക ആനദിനം ആചരിച്ചു. 
വൈവിധ്യവും ആകര്ഷണീയവുമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ കുട്ടികളും അധ്യാപകരും മൂതുമല വന്യജീവി സംരക്ഷണ കേന്ദ്രം സന്ദര്ശിച്ചു. 
ആനകളുടെ ജീവിതരീതി, ആനകള് പരിസ്ഥിതിയുടെ സുഗമമായ നിലനില്പിന് നല്കുന്ന സംഭാവനകള്, എന്നീ വിഷയങ്ങളില് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‌സര്വേറ്റര് സുന്ദര്രാജ്, വെറ്ററിനറി ഡോ. ഇ. വിജയരാഘവന് എന്നിവര് ക്ലാസെടുത്തു.
ആനദിനത്തിന്റെ ഭാഗമായി സമസ്ത ഗജ ജന്മങ്ങള്ക്കും ആനസ്‌നേഹികള്ക്കും ആനദിനാംശംസകള് നേരാനും സീഡ് പ്രവര്ത്തകര് മറന്നില്ല. 
സ്‌കൂളിലെ മാതൃഭൂമി സീഡ് നന്മ കോ-ഓര്ഡിനേറ്റര് ചിത്രാസുരേഷ്, ശ്രീരാജ് നടുവത്ത് എന്നിവര് നേതൃത്വംനല്കി.


August 23
12:53 2017

Write a Comment