SEED News

നടുവട്ടം സ്കൂളിൽ ഇന്ന് ചിങ്ങസ്മൃതി പ്രദർശനം

 ഹരിപ്പാട്: നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച ചിങ്ങം ഒന്ന് ആഘോഷിക്കും. പഴയകാല കാർഷികോപകരണങ്ങൾ, നാണയ പ്രദർശനം എന്നിവ നടക്കും. മാതൃഭൂമി സീഡാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
 മൗര്യ കാലഘട്ടത്തിലെ പഞ്ച് നാണയം പ്രദർശനത്തിന്റെ മുഖ്യ ആകർഷണമാണ്.  അടുത്തിടെ റിസർവ് ബാങ്ക് പുറത്തിറക്കിയ 20 രൂപ നാണയം ഉൾപ്പെടെ നൂറുകണക്കിന് നാണയങ്ങളുണ്ടാകും. രാവിലെ 10ന് തുടങ്ങുന്ന പ്രദർശനം വൈകുന്നേരം അഞ്ചുവരെ തുടരും. സ്മൃതി - 2017 എന്ന് പേരിട്ട പ്രദർശനത്തിന്റെ ഉദ്ഘാടനം സർവശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസർ എ.സിദ്ദിക് നിർവഹിക്കും.
 മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഡയറക്ടർ കെ.ചന്ദ്രമതി കാർഷിക ഉപകരണങ്ങളുടെപ്രദർശനം ഉദ്ഘാടനം ചെയ്യും.  നടുവട്ടം വി.എച്ച്.എസ്.എസ് മാനേജർ എം.എസ്.മോഹനൻ  അധ്യക്ഷത വഹിക്കും.

August 26
12:53 2017

Write a Comment

Related News