SEED News

മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതി കടലോരത്തേക്ക്


മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതി പ്രകാരമുള്ള മാവിന്തൈ വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ രൂപതാ സൊസൈറ്റി 
അസി. ഡയറക്ടര് ഫാ. ടോമി കുരുശിങ്കല് നിര്വഹിക്കുന്നു 


മാരാരിക്കുളം: കടലോരഗ്രാമങ്ങളില് പ്രത്യാശയുടെ തണലേകാന് മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതിക്ക് തുടക്കമായി. മാരാരിക്കുളം, വെട്ടയ്ക്കല്, അഴീക്കല് എന്നീ തീരദേശ ഗ്രാമങ്ങളില് 500 നാടന് മാവിന്തൈകളാണ് നട്ടത്.
ആലപ്പുഴ രൂപതാ സൊസൈറ്റി, കാരിത്താസ് ഇന്ത്യയുമായി ചേര്ന്ന് നടപ്പാക്കുന്ന ആശാകിരണം കാന്സര് കെയര് പദ്ധതി നടപ്പാക്കുന്നത്, മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതിയുമായി കൈകോര്ത്താണ്. ആലപ്പുഴ രൂപതാ സൊസൈറ്റി പ്രവര്ത്തകരാണ് നാട്ടുമാവുകള് നട്ട് പരിപാലിക്കുന്നത്.
മാരാരിക്കുളം സെന്റ് അഗസ്റ്റിന്സ് പള്ളിയില് നടന്ന ചടങ്ങില് ആലപ്പുഴ രൂപതാ സൊസൈറ്റി അസി. ഡയറക്ടര് ഫാ. ടോമി കുരുശിങ്കല് നാട്ടുമാവിന്തൈകളുടെ വിതരണം നടത്തി. നാട്ടുമാവുകളുടെ തിരിച്ചുവരവ് പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും തിരിച്ചുപിടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടനുബന്ധിച്ച് കാൻസര് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ടോംസ് ആന്റണി (കില) ക്ലാസെടുത്തു. കാരിത്താസ് ആശാകിരണം സൗത്ത് കേരള പ്രോഗ്രാം ഓഫീസര് അമല് സെബാസ്റ്റ്യന് നേതൃത്വം നല്കി.

August 29
12:53 2017

Write a Comment

Related News