SEED News

സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകത്തിനായി ചേട്ടന്മാര്‍ക്ക് കത്ത്

അടൂര്‍: സ്‌കൂള്‍ ലൈബ്രറി വിപുലീകരിക്കാന്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പദ്ധതി.
പറക്കോട് അമൃതാ ബോയ്‌സ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബാണ് പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണം തേടി പുസ്തകശേഖരണം നടത്തുന്നത്.  സ്‌കൂളിലെ ലൈബ്രറിയില്‍ പുതിയ പാഠ്യപദ്ധതിക്കാവശ്യമുള്ള പുസ്തകങ്ങള്‍ ഇല്ലാത്തതിനാലും സര്‍ക്കാരില്‍നിന്ന് ഇതിനു സഹായം കിട്ടാത്തതിനാലുമാണ് ഇത്തരമൊരു സംരംഭത്തിന് സീഡ് ക്ലബ്ബ് തയ്യാറായത്. കത്ത് അയച്ചതിന് ഒപ്പം ഓരോരുത്തരെയും നേരില്‍ കണ്ട് പുസ്തകങ്ങള്‍ വാങ്ങുന്നതിനാണ് പദ്ധതി.
പ്രഥമാധ്യാപകന്‍ ആര്‍.മധുസൂദനന്‍നായര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ജയശ്രീ, സെക്രട്ടറി എ.കെ.അനന്ദു, എം.അജികുമാര്‍, വി.ടി.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
 
 
 


August 30
12:53 2017

Write a Comment

Related News