SEED News

വരട്ടാര്‍ പുനരുജ്ജീവനത്തിന് തളിര്‍ സീഡ് സംഘത്തിന്റെ 'നിധികുംഭം'

മഞ്ഞാടി: എം.റ്റി.എസ്.എസ്. യു.പി.സ്‌കൂളിലെ തളിര്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ വരട്ടാര്‍ പുനരുജ്ജീവനപദ്ധതിക്ക് കൈത്താങ്ങാകുന്നു. വരട്ടാര്‍ പദ്ധതിക്കുള്ള സാമ്പത്തിക സഹായം നല്കുന്നതിനായി സ്‌കൂള്‍ അങ്കണത്തില്‍ അവര്‍ 'നിധികുംഭം' സ്ഥാപിച്ചു.
കുട്ടികള്‍ അവരുടെ സംഭാവനകള്‍ ഇതില്‍ നിക്ഷേപിച്ചു. രക്ഷിതാക്കളില്‍നിന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുജനങ്ങളില്‍നിന്നും ധനശേഖരണം നടത്തി കുംഭം നിറച്ച് ജലസേചനവകുപ്പു മന്ത്രിക്ക് നല്‍കും. പ്രകാശ് വള്ളംകുളം, പി.റ്റി.എ.പ്രസിഡന്റ് കെ.എസ്.ജോസ്, സീഡ് കോഓര്‍ഡിനേറ്റര്‍ അന്നമ്മ.റ്റി.ബേബി, ഹെഡ്മിസ്ട്രസ് ഷെര്‍ളി ജോണ്‍ എന്നിവര്‍ സംസാരിച്ചു.


August 30
12:53 2017

Write a Comment

Related News