SEED News

നാരോക്കാവിലെ സീഡിന്റെ തോട്ടത്തില്‍ വിളവെടുപ്പ്



  
എടക്കര : മാതൃഭൂമി സീഡിന്റെ നാരോക്കാവിലെ പച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പ് ഉത്സവം നടത്തി.
സ്‌കൂളിന്റെ രണ്ടേക്കറിലാണ് ചീര, വെണ്ട, പയര്‍, ചേമ്പ്, കപ്പ, വഴുതന, മുളക്, മത്തന്‍, മധുരകിഴങ്ങ്, ചോളം, വാഴ, ചുരങ്ങ, കുമ്പളം എന്നിവ കൃഷി ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചാണ് സീഡ് യൂണിറ്റിലെ അംഗങ്ങളും അമ്മമാരും സംയുക്തമായി കൃഷി ഇറക്കിയത്. 
വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് അംഗങ്ങളായ വി.പി. റസിയ, അനിതാ ബിജു, പ്രഥമാധ്യാപകന്‍ പത്മകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, വി.പി. അന്നമ്മ, സണ്ണി, മറിയക്കുട്ടി, ആമിന, സത്യഭാമ തുടങ്ങിയവര്‍ നേതൃത്വംനല്കി.  ഓണച്ചന്തയും കോളനികളില്‍ ഓണക്കിറ്റ് വിതരണവും നടത്തുമെന്ന് അംഗങ്ങള്‍ പറഞ്ഞു.       


August 31
12:53 2017

Write a Comment

Related News