reporter News

മുതുമുത്തച്ഛന്‍ മരത്തില്‍ ആണിയടിച്ച് പരസ്യം

 പറവൂര്‍: റോഡരികില്‍ നൂറ്റാണ്ടുകളായി തണല്‍ വിരിച്ച് നില്‍ക്കുന്ന മുതുമുത്തച്ഛന്‍ വൃക്ഷത്തിന്റെ വേദന ആരും കാണുന്നില്ലെ. പറവൂര്‍-ആലുവ റോഡില്‍ വെടിമറ ബസ് സ്റ്റോപ്പിനു സമീപമുള്ള റോഡരികില്‍ നില്‍ക്കുന്ന കരിവീട്ടി മരത്തിലാണ്  ആണികള്‍ തറച്ച് വച്ചിരിക്കുന്ന പരസ്യം പ്രകൃതി സ്‌നേഹികള്‍ക്ക് വേദനയാകുന്നത്.  മരത്തെ സംരക്ഷിക്കേണ്ട അധീകൃതര്‍ തന്നെ ഇവിടെ മരത്തെ മറന്നിരിക്കുകയാണ്. നഗരസഭ അതിര്‍ത്തിയില്‍ പറവൂര്‍ നഗരസഭയുടെ ഉള്‍പ്പെടെയുള്ള പരസ്യ ബോര്‍ഡുകളാണ് ആണിയടിച്ച് മരത്തില്‍ പതിച്ചിരിക്കുന്നത്. 

 പ്രകൃതി സംരക്ഷണവും മരങ്ങള്‍ ജീവന്റെ നിലനില്‍പിന് ആവശ്യമാണെന്നുള്ള ബോധ്യവും കൊട്ടിഘോഷിക്കുമ്പോഴാണ് ഈ നേര്‍ക്കാഴ്ച. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ട അധീകൃതര്‍ ഉണരണം. 


പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ജെ. പാര്‍വ്വതി



September 01
12:53 2017

Write a Comment