SEED News

ഈ ഗുരുമുഖങ്ങള് മലപ്പുറത്തിന് അഭിമാനം


 
കോട്ടയ്ക്കല്:  അധ്യാപകരുടെ ജീവിതം സ്‌കൂളില്മാത്രം ഒതുങ്ങിനില്‌ക്കേണ്ടതല്ലെന്ന് തെളിയിച്ച് മൂന്ന് അധ്യാപകര്. സംസ്ഥാന അധ്യാപക അവാര്ഡ് ജേതാക്കളില് മലപ്പുറത്തിന് അഭിമാനമാവുകയാണ് ഇവര്. 
ക്ലാസ്മുറിയ്ക്കപ്പുറത്തെ
 ബാലന് മാഷ്
അധ്യാപകന് എന്നതിലുപരി സാമൂഹികപ്രവര്ത്തകനുംകൂടിയായ ചുങ്കത്തറ പള്ളിക്കുത്ത് യു.പി സ്‌കൂളിലെ സി. ബാലഭാസ്‌കരനാണ് പ്രൈമറി വിഭാഗത്തില് ജില്ലയിലെ മികച്ച അധ്യാപകന്.  ശാസ്ത്ര പ്രചാരകന്, ആരോഗ്യ വിദ്യാഭ്യാസ പരിസ്ഥിതി പ്രവര്ത്തകന് എന്നനിലയില് സജീവ പ്രവര്ത്തകനാണ്. 
ജി.എച്ച്. എസ് പുറത്തൂര്, ജി. എച്ച്. എസ്. മമ്പാട്, ജി. യു. പി. എസ്. മരുത, ജി. യു. പി എസ്. കൊമണ്ണ എന്നിവിടങ്ങളില് സേവനമനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ 15 വര്ഷമായി പള്ളിക്കുത്ത് സ്‌കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലുമുണ്ട്. സ്‌കൂളിലെ  സ്‌കൗട്ട് ആന്ഡ്  ഗൈഡ്‌സ് പ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിച്ച ഇദ്ദേഹത്തിന് ദേശീയതലത്തില്‌നല്കുന്ന ഹിമാലയ വുഡ് ബാഡ്ജും ലഭിച്ചിട്ടുണ്ട്. 
കഴിഞ്ഞ ആറുവര്ഷമായി തുടര്ച്ചയായി മാതൃഭൂമി സീഡ് ഹരിതപുരസ്‌കാരം നേടി.
കേരള സര്ക്കാരിന്റെ വനമിത്ര അവാര്ഡ് (2011), മാതൃഭൂമി സീഡിന്റെ ബസ്റ്റ് ടീച്ചര് കോ- ഓര്ഡിനേറ്റര് അവാര്ഡ്, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിന്റെ പ്രതിഭാപുരസ്‌കാരം, എക്‌സൈസ് വിഭാഗത്തിന്റെ ലഹരിവിരുദ്ധപ്രവര്ത്തകനുള്ള അംഗീകാരം തുടങ്ങി പുരസ്‌കാരങ്ങള് ഏറെ നേടിയിട്ടുണ്ട്. 
എസ്.ടി.ഇ.പി(ഷെഡ്യൂള്ഡ് ട്രൈബ് എംപവര്‌മെന്റ് പ്രോഗ്രാം) എന്ന പേരില് സ്‌കൂള് പി. ടി. എ. യുടെ നേതൃത്വത്തില്  ആക്ഷന് റിസര്ച്ച് പ്രോഗ്രാം ആസൂത്രണംചെയ്ത് നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ഭാര്യ സുഭാഷിണി. മക്കള്: വിഷ്ണു, പ്രിയ ധനഞ്ജയ്. 
പറപ്പൂരിന്റെ 
സ്വന്തം മാഷ്
കൊല്ലം വെട്ടിക്കവല സ്വദേശിയാണെങ്കിലും ഇപ്പോള് മലപ്പുറത്തുകാരനാണ് സെക്കന്ഡറി വിഭാഗത്തില് അവാര്ഡ് നേടിയ ജെ. രാജ്‌മോഹനന്. 1993 മുതല് പറപ്പൂര് ഐ.യു.എച്ച്.എസ്.സ്‌കൂളിലെ  മലയാളം അധ്യാപകനാണ്. വേങ്ങര സബ്ജില്ല, തിരൂര്വിദ്യാഭ്യാസ ജില്ല , മലപ്പുറം റവന്യൂജില്ല  വിദ്യാരംഗം കലാസാഹിത്യവേദി കണ്വീനറായി പ്രവര്ത്തിച്ചിട്ടുണ്ട്. 1997ല് സംസ്ഥാനത്തെ ഏറ്റവുംമികച്ച വിദ്യാരംഗം ജില്ലാ കണ്വീനര്ക്കുള്ള പുരസ്‌കാരത്തില് മൂന്നാംസ്ഥാനം നേടി. വിദ്യാരംഗം ജില്ലാ കണ്വീനര് (1999), ഗുരുശ്രേഷ്ഠ പുരസ്‌കാരം(2014), തുടങ്ങി നിരവധി പുരസ്‌കാരങ്ങള് നേടിയിട്ടുണ്ട്. 
2001 മുതല് കുട്ടികളുടെ സാഹിത്യ താത്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തനിമ പബ്ലിക്കേഷന് ആരംഭിച്ചു. ഇതിനോടകം അഞ്ച് കുട്ടികളുടെ കവിതാ- കഥാസമാഹരണങ്ങള് ഈ അധ്യാപകന്റെ പിന്തുണയോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: എം.എസ്. ഇന്ദിര, മകള്‍: ഗ്രീഷ്മമോഹന്‍. 
എഴുത്തുകാരിയായ
 അധ്യാപിക
'വായനാപാഠങ്ങള്' എന്ന കൃതിയിലൂടെ അധ്യാപകരുടെ സാഹിത്യാഭിരുചിയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്ഡ് നേടിയിരിക്കുകയാണ് ജി. ജ്യോതിക. പതിമൂന്ന് വര്‍ഷമായി മേലാറ്റൂര്  ആര്.എം. ഹയര്‌സെക്കന്ഡറി സ്‌കൂളിലെ മലയാളം അധ്യാപികയാണ്. 
  'അക്ഷരാര്ത്ഥങ്ങള്' ആണ് ആദ്യത്തെ കൃതി.  ആനുകാലികങ്ങളില് സാഹിത്യ നിരൂപണങ്ങള് എഴുതുന്നുണ്ട്. കരുവാരക്കുണ്ട് സ്വദേശിനിയായ ജ്യോതികയ്ക്ക് അധ്യാപനത്തിനപ്പുറം എഴുത്തും ഏറെ ഇഷ്ടമാണ്. മൂന്നാമത്തെ പുസ്തകത്തിന്റെ അവസാനവട്ട പണിപ്പുരയിലാണ് ഇപ്പോള്‍. കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവചരിത്രമായ പുസ്തകം ഉടന്‍ പുറത്തിറങ്ങും. ഭര്‍ത്താവ്: പി.കെ. ഗിരീഷ്. മക്കള്‍: ഗ്രീഷ്മ, ഗൗതം


September 01
12:53 2017

Write a Comment

Related News