SEED News

കണ്ടലിനെ അറിയാൻ വിദ്യാര്ഥികളുടെ യാത്ര


കല്യാശ്ശേരി: കല്യാശ്ശേരി സെന്‍ട്രല്‍ എല്‍.പി. സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെള്ളിക്കലിലെ കണ്ടല്‍ക്കാടുകളിലേക്ക് യാത്ര നടത്തി. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വൈവിധ്യമാര്‍ന്ന കണ്ടല്‍ക്കാടുകളെക്കുറിച്ചും അവയ്ക്ക് പ്രകൃതിസംരക്ഷണത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് അസി. പ്രൊഫസര്‍ ഡോ. പി.ശ്രീജ ക്ലാസെടുത്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.സി.പ്രജിത്ത്, അധ്യാപികമാരായ കെ.പുഷ്പവല്ലി, കെ.വി.സുജന, മാതൃസമിതി ഭാരവാഹി ടി.മിനി എന്നിവര്‍ നേതൃത്വം നല്‍കി.









September 02
12:53 2017

Write a Comment

Related News