SEED News

ഇലക്കറികൾ ഒരുക്കി കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂൾ


കിഴുത്തള്ളി: പരമ്പരാഗത ഭക്ഷണരീതികളെ പരിചയപ്പെടുത്താന്‍ കിഴുത്തള്ളി ഈസ്റ്റ് യു.പി.സ്‌കൂളില്‍ ഇലക്കറികള്‍ ഒരുക്കി. സീഡ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പച്ചിലകള്‍ തയ്യാറാക്കിയത്. 
  കുമ്പളം, ചേന, ചേമ്പ്, കൊടൂത്ത, തഴുതാമ, താളി, തകര, കോവല്‍, പയര്‍, മത്തന്‍ ബോര്‍ണിച്ചീര, സാമ്പാര്‍ ചീര, അയഡിന്‍ ചീര, കറിവേപ്പില എന്നിവയാണ് കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവന്നത്. അമ്മമാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍  ഇലക്കറികള്‍ പാകം ചെയ്ത് വെള്ളിയാഴ്ച ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികള്‍ക്ക നല്‍കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ ശില്‍പ്പ അഖില്‍ നേതൃത്വം നല്‍കി.   പ്രഥമാധ്യാപിക ശ്രീജയ, ബി.എസ്.ലാലി എന്നിവര്‍ ക്ലാസെടുത്തു









September 02
12:53 2017

Write a Comment

Related News