SEED News

പ്ളാസ്റ്റിക് കത്തിക്കുന്നതിനെതിരേ നിവേദനവുമായി സീഡ് കുട്ടികൾ


പയ്യന്നൂര്‍: നഗരസഭാ പ്രദേശങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും പ്‌ളാസ്റ്റിക് കത്തിക്കുന്നതിനെതിരേ അന്നൂര്‍ യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലിന് നിവേദനം നല്‍കി. പ്‌ളാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. 
മാസങ്ങള്‍ക്കുമുന്‍പ് സീഡ് കുട്ടികള്‍ പ്‌ളാസ്റ്റിക്കിനെതിരേ ബോധവത്കരണവും സര്‍വേയും നടത്തിയിരുന്നു. പ്രായമാകാത്തവരില്‍പോലും മാരകരോഗങ്ങള്‍ വ്യാപകമാകുന്നതും പ്‌ളാസ്റ്റിക് കത്തിക്കുന്നതിനെതിരായ ഹൈക്കോടതി വിധിയിലെ പരാമര്‍ശവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും പ്‌ളാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും കുട്ടികള്‍ ചെയര്‍മാനോട് സംസാരിച്ചു. 
കുട്ടികള്‍ ഉന്നയിച്ച പ്രശ്‌നം ന്യായമാണെന്നും പ്‌ളാസ്റ്റിക്കിനെതിരേ പയ്യന്നൂര്‍ നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവരുന്നുണ്ടെന്നും ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു.
 വിദ്യാര്‍ഥികളായ കെ.രൂപക്, ഫസിവുര്‍ റഹ്മാന്‍, കാര്‍ത്തിക്, വൈഷ്ണവി, നീലാഞ്ജന, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.ജയപ്രകാശ്, സി.രാഘവന്‍, ജയനാരായണന്‍ എന്നിവര്‍ നിവേദനസംഘത്തിലുണ്ടായിരുന്നു. 











September 02
12:53 2017

Write a Comment

Related News