SEED News

പള്ളിമുറ്റത്തും അമ്പലപ്പറമ്പിലും ഇനി നാട്ടുമാവിൻ ​തണൽ

കണ്ണൂർ: ആനയിടുക്ക്‌ മൊയ്തീൻപള്ളി വളപ്പിലും ഇരിവേരി മഖാം പറമ്പിലും ആമ്പിളിയാട്‌ ക്ഷേത്ര മൈതാനത്തുമെല്ലാം നാട്ടുമാവുകൾ വേരുകളാഴ്ത്തുകയാണ്‌. 
   നാളേക്ക്‌ തണലേകാനും നമ്മുടെ അടുത്ത തലമുറയ്ക്ക്‌ മധുരമേകാനും മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടിൽ പദ്ധതി പ്രകാരം ആനയിടുക്ക്‌ എച്ച്‌.​െ​എ.എസ്‌. ഇംഗ്ലീഷ്‌ സ്കൂൾ വിദ്യാർഥികളും മുതുകുറ്റി യു.പി. സ്കൂൾ വിദ്യാർഥികളുമാണ്‌ ഈ ശ്രമങ്ങൾക്കു പിന്നിൽ. 
താണ ആനയിടുക്ക്‌ സ്കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ എം.ഷഫീക്ക്‌ മാനേജിങ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.മുബഷിർ,  സെക്രട്ടറി കെ.പി.ഹാഷിം, സ്കൂൾ മാനേജർ ഷറഫുദ്ദീൻ, പി.ടി.എ. പ്രസിഡന്റ്‌ തസ്‌ലീമ വി, പ്രിൻസിപ്പൽ സി.പി.ജുനൈദ, സീഡ്‌ കോ-ഓർഡിനേറ്റർമാരായ സഫീന പി, പ്രിയങ്ക എന്നിവർ നേതൃത്വം നല്കി. എം.എം.മമ്മുഹാജി മാവ്‌ നട്ട്‌ പദ്ധതി ഉദ്‌ഘാടനം ചെയ്തു. 
ഇരിവേരി ജുമാമസ്‌ജിദ്‌ പരിസരത്ത്‌ നടന്ന ചടങ്ങിൽ മുതുകുറ്റി യു.പി. സ്കൂൾ പ്രഥമാധ്യാപകൻ എം.പി.രാജീവൻ അധ്യക്ഷനായിരുന്നു. സീഡ്‌ കോ-ഓർഡിനേറ്റർ സി.പി.അഭിലാഷ്‌, കെ.പി.ബാബു, പ്രമീള സി, ശ്രീജ പി, അബ്ദുൾ സമദ്‌, സുമേഷ്‌ ഗോവിന്ദ്‌ എന്നിവർ നേതൃത്വം നല്കി. 
    പള്ളിക്കമ്മിറ്റി സെക്രട്ടറി പി.അബ്ദുൾ  അസീസ്‌ പള്ളിപ്പറമ്പിലും ആമ്പിളിയാട്‌ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ കെ.പി.രാമകൃഷ്ണൻ അമ്പലപ്പറമ്പിലും മാവിൻ തൈ നട്ട്‌ പദ്ധതി ഉദ്‌ഘാടനം ചെയ്തു. പള്ളിക്കമ്മിറ്റി റിസീവർ കെ.യൂസഫും ചടങ്ങിൽ പങ്കെടുത്തു. 
   മാതൃഭൂമി സീഡ്‌ കോ-ഓർഡിനേറ്റർ സി.സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു. 

September 02
12:53 2017

Write a Comment

Related News