SEED News

വിദ്യാർഥികൾ പ്രദർശനമൊരുക്കി


 
പിലാത്തറ: പഠനവിഷയങ്ങള്‍ പ്രായോഗികമായി അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍  പ്രദര്‍ശനം ഒരുക്കി. എടനാട് യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശാസ്ത്രപ്രവര്‍ത്തനം പ്രായോഗികമായി ചെയ്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 
ഏഴാംതരത്തിലെ ശാസ്ത്രവിഷയത്തിലെ ഒന്നാം അധ്യായം 'മണ്ണില്‍ പൊന്നുവിളയിക്കാം', രണ്ടാം അധ്യായം 'പ്രകാശവിസ്മയങ്ങള്‍' എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. വര്‍ക്കിങ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍, നിര്‍മാണക്കുറിപ്പുകള്‍, ചിത്രങ്ങള്‍, രൂപങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു. പ്രഥമാധ്യാപിക ടി.ഉഷാബേബി ഉദ്ഘാടനംചെയ്തു.


September 02
12:53 2017

Write a Comment

Related News