SEED News

സ്വാപ് ഷോപ്പിൽ പങ്കുചേർന്ന് സീഡ് കുട്ടികൾ


പയ്യന്നൂര്‍: പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും മാലിന്യത്തിന്റെ തോത് കുറയ്ക്കാനും ലക്ഷ്യമിടുന്ന സ്വാപ് ഷോപ്പില്‍ പങ്കുചേര്‍ന്ന് അന്നൂര്‍ യു.പി. സ്‌കൂള്‍ സീഡ് കുട്ടികള്‍. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തിയഞ്ഞൂറോളം വസ്ത്രങ്ങളാണ് കുട്ടികള്‍ ശേഖരിച്ചത്. 
സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി സീഡ് അംഗങ്ങളും അധ്യാപകരും ശേഖരിച്ച വസ്ത്രങ്ങളുമായി നഗരസഭയിലെത്തി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലിന് കൈമാറി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ വി.ബാലന്‍, നഗരസഭ സെക്രട്ടറി ജെ.ഷെറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ.ദാമോദരന്‍, പ്രഥമാധ്യാപിക കെ.പി.രമണി, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.ജയപ്രകാശ്, സി.രാഘവന്‍, സി.ആര്‍.പ്രജീഷ്, പി.നാരായണന്‍ നമ്പൂതിരി, കെ.ജയനാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 








September 02
12:53 2017

Write a Comment

Related News