GK News

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഫംഗസ്..

ജീവനുള്ളവയില്‍ വച്ച് ലോകത്തേറ്റവും വലിപ്പമേറിയത് ഏതൊക്കെയെന്നു ചോദിച്ചാല്‍ ആനയെന്നോ തിമിംഗലമെന്നോ അക്കേഷ്യയെന്നോ ഇനി ഉത്തരം പറയാന്‍ വരട്ടെ. ജീവനുള്ളതും എന്നാല്‍ ഇവയേക്കാളൊക്കെ വലിപ്പമുള്ളതുമായ ഒന്നുണ്ട് . 2200 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഫംഗസാണിത്.ഏകദേശം 8.9ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഫംഗസ് ഭൂമിക്കടിയിലാണുള്ളത്. ഫംഗസിന്‍റെ മേല്‍ മുളച്ച് പൊന്തിയിട്ടുള്ള കൂണുകളിലൂടെ ഇതിന്‍റെ സാന്നിധ്യം കാഴ്ചയില്‍ തന്നെ വ്യക്തമാകും. തേന്‍ നിറമുള്ള ഈ കൂണുകളുടെ പേരും ഹണി മഷ്റൂംസ് എന്നാണ്. ഹുമോന്‍ഗസ് ഫംഗസ് എന്ന ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ ഈ ജീവി അമേരിക്കയിലെ മാല്‍ഹ്യൂവര്‍ ദേശീയ പാര്‍ക്കിലാണു ള്ളത്. അമേരിക്കയിലെ മിഷിഗണിലുള്ള വനത്തില്‍ 37 ഏക്കര്‍ വലിപ്പമുള്ള മറ്റൊരും ഫംഗസും ഇതേ ഗണത്തിൽ പെട്ടതാണ്.

2000 ത്തിന്‍റെ തുടക്കത്തിലാണ് മാല്‍ഹ്യൂവറിലെ ഫംഗസിനെ ഗവേഷകര്‍ കണ്ടെത്തിയത്. 1990കളുടെ തുടക്കത്തില്‍ 37 ഏക്കര്‍ വലിപ്പമുള്ള ഫംഗസിനെ ഗവേഷകര്‍ കണ്ടെത്തിയപ്പോള്‍ ഇത്ര വലിപ്പമുള്ള ഫംഗസോ എന്നവര്‍ അമ്പരന്നിരുന്നു. 10 വര്‍ഷത്തിനെശേഷം 2200 ഏക്കര്‍ വലിപ്പമുള്ള ഫംഗസിനെ കണ്ടെത്തിയപ്പോള്‍ ഈ അമ്പരപ്പ് അത്ഭുതത്തിന് വഴി മാറിയെന്നു മാത്രം.

September 05
12:53 2017

Write a Comment