SEED News

അധ്യാപക കുടുംബത്തെ ആദരിച്ച് സീഡ് വിദ്യാർഥികളുടെ അധ്യാപക ദിനാചരണം

അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ബി.എസ്.എം.എച്ച്.എസിലെഅധ്യാപകരും വിദ്യാർഥികളും


അവിട്ടത്തൂർ: എൽ.ബി.എസ്.എം.എച്ച്.എസിലെ സീഡിന്റെ നേതൃത്വത്തിൽ അധ്യാപക കുടുംബത്തെ ആദരിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിച്ച ടി.ബാലകൃഷ്ണ പൊതുവാൾ, ഭാര്യ പി.വിശാലാക്ഷി, കെ.പി.രാഘവ പൊതുവാൾ, ഭാര്യ പി.പത്മിനി എന്നിവരെയാണ്  ആദരിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ പൊന്നാടയണിയിച്ചു. സീഡംഗങ്ങൾ പനിനീർ പൂക്കൾ നൽകി നാലു പേരുടേയും അനുഗ്രഹം വാങ്ങി. കെ.പി.രാഘവപ്പൊതുവാൾ പഴയകാല  അനുഭവങ്ങൾ പങ്കുവെച്ചു. കെ.കെ.കൃഷ്ണൻ നമ്പൂതിരി , കെ.സുജ, അംബികാവർമ്മ , സീഡംഗങ്ങളായ ആദിത്യൻ, ഗോകുൽ, ശ്രേയ.പി., ഉത്രജ്, ആശിഷ്, അഭിനവ്, സീഡ് കോർഡിനേറ്റർ രമ.കെ.മേനോൻ എന്നിവർ പങ്കെടുത്തു.

September 06
12:53 2017

Write a Comment

Related News