SEED News

നാടൻ പൂക്കൾ കൊണ്ട് ഭീമൻ പൂക്കളമൊരുക്കി കാളിയാർ സ്കൂൾ

കളിയാർ: കാളിയാൻ സെൻറ് മേരിസ് എൽ.പി, സ്കൂളിൽ നാടൻ പൂക്കൾ കൊണ് പൂക്കളമൊരുക്കി കുട്ടികൾ. കുട്ടികളുടെ വീടുകളിൽ നിന്നും കൊണ്ടു വന്ന 12 തരം നാടൻ പൂക്കൾ കൊണ്ടാണ് ഭീമൻ പൂക്കളമൊരുക്കിയത്.സ്കൂളിലെ സീഡ് ക്ലബ്ബാണ് പൂക്കളമൊരുക്കാൻ മുന്നിട്ടിറങ്ങിയത്..

കടാതെ ഓണത്തിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി. അധ്യാപകരും പി.ടി.എ യും ചേർന്ന് തിരുവാതിര അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ഓണ പ്പതിപ്പിനെ പ്രകാശനം പി.ടി.എ പ്രസിഡന്റ അഷറഫ് ടി.എം നിർവ്വഹിച്ചു.. ഹെഡ്മിസ്ട്രസ് ഷിബി, അധ്യാപകരായ ജസ്റ്റി.കെ.ആൻറണി, ജിൻസി .ടി .ജോസ് എന്നിവർ നേതൃത്വം നൽകി. 

September 07
12:53 2017

Write a Comment

Related News