reporter News

ചാത്തൻ കുളം സംരക്ഷിക്കണം

ആറ്റൂർ അറഫ സ്‌കൂളിന് മുൻപിലെ ചാത്തൻ കുളം 
ആറ്റൂർ : പാഞ്ഞാൾ പഞ്ചായത്തിലെ ആറ്റൂർ അറഫാ സ്‌കൂളിന് മുൻവശത്തുള്ള ചാത്തൻ കുളം പായലുകളും മാലിന്യങ്ങളും നിറഞ്ഞു നശിക്കുന്നു. നാട്ടുരാജാക്കന്മാർ പണികഴിപ്പിച്ച ചാത്തൻ കുളവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ചരിത്ര സംഭവങ്ങളുമുണ്ട്.രണ്ട് വർഷം വരെ കുളിക്കുന്നതിനും കുടിവെള്ളത്തിനും വരെ ജനങ്ങൾ ആശ്രയിച്ചിരുന്ന കുളം ഇപ്പോൾ കാലികളെ കുളിപ്പിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള പ്രദേശമാണ് ആറ്റൂർ.പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാൻ കുളം വേണ്ടവിധത്തിൽ സംരക്ഷിച്ചാൽ സാധിക്കും.
ചാത്തൻ കുളത്തിലെ ചളിയും ചണ്ടിയും വാരി വശങ്ങളിലെ കാടു വെട്ടിത്തെളിച്ച് സംരക്ഷിക്കണമെന്നാണ് ആറ്റൂർ അറഫാ സ്‌കൂളിലെ സീഡ് അംഗങ്ങളുടെ ആവശ്യം.ആഴക്കൂടുതലും ചളിയും ഉള്ളതിനാൽ കുട്ടികൾ മാത്രം വിചാരിച്ചാൽ മാത്രം കുളം വൃത്തിയാക്കാൻ സാധിക്കില്ല.പഞ്ചായത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായം ഇതിനു ആവശ്യമാണ്.കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് അധികൃതർക്ക് ക്ലബ് അംഗങ്ങൾ പരാതി നൽകി.

പി.എം. ആർദ്ര 
സീഡ് റിപ്പോർട്ടർ 
അറഫ ഇംഗ്ലീഷ് സ്‌കൂൾ,ആറ്റൂർ 


September 07
12:53 2017

Write a Comment