SEED News

സീഡ് കുട്ടിക്കർഷകന് കൃഷിഭവന്റെ അംഗീകാരം

ലക്കിടി: സീഡ് കുട്ടിക്കർഷകന് കർഷകദിനത്തിൽ ലക്കിടി കൃഷിഭവന്റെ ആദരം. ലക്കിടി ശ്രീശങ്കരാ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് കുട്ടിക്കർഷകനും പ്ലസ് വൺ വിദ്യാർഥിയുമായ സി. വിനോദാണ് ആദരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല സീഡ് കർഷകനായിരുന്നു വിനോദ്. 
    അഞ്ചാം ക്ലാസിൽനിന്നുതന്നെ പച്ചക്കറിക്കൃഷിയിൽ താത്പര്യം കാണിച്ചുതുടങ്ങിയ വിനോദ് ലക്കിടി സ്കൂൾപറമ്പിൽ സരസ്വതിയുടെ മകനാണ്. 
മരച്ചീനി, പയർ, വെണ്ട, മത്തൻ, വഴുതന എന്നിവയാണ് വിനോദിന് ഇഷ്ടപ്പെട്ട വിളകൾ. സ്കൂളിൽ സീഡ് പച്ചക്കറിക്കൃഷി ആരംഭിച്ചതോടെ വിനോദ് അതിൽ അംഗമായി. കഴിഞ്ഞ വർഷം വിനോദിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വാഴയും പയറും വഴുതനയും വെണ്ടയും കൃഷിചെയ്തിരുന്നു. 
    ‘‘വിദ്യാലയത്തിലെ സീഡ് കോ-ഓർഡിനേറ്ററായ കൃഷ്ണകുമാറിന്റെ നിർദേശങ്ങളും സഹകരണവും പ്രോത്സാഹനവുമാണ് കൃഷിയിലെ താത്പര്യം നിലനിർത്തിയത്. പഠനത്തോടൊപ്പം കൃഷിയിൽ ഉറച്ചുനിൽക്കണം, താമസിയാതെ നെൽക്കൃഷിയിലേക്കും ഇറങ്ങണം’’-വിനോദ് പറഞ്ഞു. 

September 07
12:53 2017

Write a Comment

Related News