SEED News

വിദ്യാലയത്തിലും വീട്ടിലും പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി

ഷൊർണൂർ: എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ വിദ്യാലയത്തിലും വീട്ടിലും പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബാണ് കൃഷിഭവന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. 
          വിദ്യാലയത്തിലും വീട്ടിലും പച്ചക്കറിത്തോട്ടം പദ്ധതി എസ്.എൻ. ട്രസ്റ്റ് ആർ.ഡി.സി. ചെയർമാൻ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് അനുരാധ അധ്യക്ഷയായി. പ്രിൻസിപ്പൽ എ. കനകലത, സീഡ് കോ-ഓർഡിനേറ്റർ ആർ. വിനോദ്, കെ. മിനി തുടങ്ങിയവർ സംസാരിച്ചു. 
    മത്തൻ, കുമ്പളം, വഴുതിന, ചുരങ്ങ, കയ്പ, പടവലം, പയർ, വെണ്ടക്ക, കോവയ്ക്ക, ഇഞ്ചി, കൂവ, മഞ്ഞൾ, കൂർക്ക, ചേമ്പ്, അമര, തക്കാളി, മുളക്, വാഴ, കാവത്ത്, മരച്ചീനി, പീച്ചിങ്ങ തുടങ്ങിയവ കൃഷിചെയ്യുന്നുണ്ട്. വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണംചെയ്തു.

September 07
12:53 2017

Write a Comment

Related News