SEED News

ഹരിതവിദ്യാലയം പദ്ധതി തുടങ്ങി

തിരുവിഴാംകുന്ന്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ദേശീയ ഹരിതസേനയുടെയും  നേതൃത്വത്തിൽ ഹരിതവിദ്യാലയം പദ്ധതി തുടങ്ങി. എൻ. ഷംസുദ്ദീൻ എം.എൽ.എ. വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കല്ലടി അബൂബക്കർ അധ്യക്ഷനായി.
 ജൈവവൈവിധ്യ ഉദ്യാനം, ഔഷധസസ്യത്തോട്ടം, പച്ചക്കറിക്കൃഷി, തണൽമരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയവ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൺവീനർ അക്ഷയ് കൃഷ്ണൻ, നിസാമുദ്ദീൻ, റഷീദ് കല്ലടി എന്നിവർ സംസാരിച്ചു.

September 07
12:53 2017

Write a Comment

Related News