SEED News

ശലഭോദ്യാനം നിർമിച്ചു

വണ്ടിത്താവളം: കെ.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ളബ്ബ് വിദ്യാർഥികൾ നാടൻപൂക്കൾനിറഞ്ഞ ശലഭോദ്യാനം നിർമിച്ചു. ചെണ്ടുമല്ലി, ടേബിൾറോസ്, തെച്ചി, ചെമ്പരത്തി, തുളസി, മന്ദാരം, നാടൻ ഇലച്ചെടികൾ, സൂര്യകാന്തി, കാശിത്തുമ്പ, വാടാമല്ലി, പത്തുമണിച്ചെടി തുടങ്ങി മുപ്പതോളം ചെടികൾ പൂത്തുനിൽക്കുന്നു. സ്കൂൾമുറ്റത്ത് പാറയുണ്ടായിരുന്നഭാഗം മണ്ണ് നിറച്ചാണ് പൂന്തോട്ടം നിർമിച്ചത്. സീഡ് കോ-ഓർഡിനേറ്റർമാരായ വേണു ആലത്തൂർ, എൻ. നരേന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.

September 07
12:53 2017

Write a Comment

Related News