SEED News

ജൈവ പച്ചക്കറിത്തോട്ടവുമായി സീഡ് ക്ലബ്ബ്

കൊപ്പം: മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുനർജനി എന്ന പേരിൽ ജൈവ പച്ചക്കറിത്തോട്ടമൊരുക്കുന്നു. സ്കൂളിന് സമീപത്തുളള ഇറശ്ശേരി വീട്ടിൽ നാണിയമ്മയുടെ 50 സെന്റ് സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാമ, എള്ള്, റാഗി, പതിനഞ്ചോളം പച്ചക്കറികൾ എന്നിവയാണ് കുട്ടികൾ കൃഷിചെയ്യുന്നത്.
കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ, പി.ടി.എ. പ്രസിഡന്റ് പി. ഉസ്മാൻ, സീഡ് കോ-ഓർഡിനേറ്റർ പി. രവീന്ദ്രൻ, കൊപ്പം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീനിവാസൻ, സ്കൂൾ മാനേജർ എം.പി. നാരായണൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

September 07
12:53 2017

Write a Comment

Related News