reporter News

ബി.ഇ.എം. സ്കൂളിന് മുന്നിലെ വെള്ളക്കെട്ട്

പാലക്കാട്: ബി.ഇ.എം. സ്കൂളിലെ ഗേറ്റിന് മുൻവശത്ത് ഒഴുകുന്നത് അഴുക്കുവെള്ളപ്പുഴ. സ്കൂളിലെ പ്രധാനഗേറ്റിന് മുൻവശത്തായാണ് ഈ പ്രശ്നം. ഒരു മഴപെയ്താൽപ്പിന്നെ വെള്ളക്കെട്ടായി.
        സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗേറ്റിനപ്പുറം കടക്കാൻ പറ്റുന്നില്ല. സ്കൂളിലെ പ്രധാനഗേറ്റിന് മുൻവശത്ത് നേരിടുന്ന ഈ പ്രശ്നംമൂലം എല്ലാവരും ഗേറ്റാണ് ആശ്രയിക്കുന്നത്. സ്കൂളിന് മുൻവശത്തുകൂടി കടന്നുപോകുന്ന ചാലിലെ വെള്ളം കെട്ടിക്കിടന്ന് നിറഞ്ഞൊഴുകുന്നതാണ് പ്രശ്നം. ഈ വിവരം സ്കൂളധികൃതർ നഗരസഭയെ അറിയിച്ചെങ്കിലും ഇതുവരെ തുടർനടപടിയൊന്നും ഉണ്ടായിട്ടില്ല.
സീഡ് റിപ്പോർട്ടർ -അശ്വിൻ എം., ബി.ഇ.എം.എച്ച്.എസ്.എസ്., പാലക്കാട്

September 07
12:53 2017

Write a Comment