SEED News

നെൽവയലുകൾ നികത്തുന്നതിനെതിരെ സീഡ് വിദ്യാർത്ഥികൾ

എടനീർ:  കാർഷികദിനാചരണത്തി െൻറ ഭാഗമായി,

എടനീർ സ്വാമിജീസ് ഹയർസെക്കൻററി സ്‌കൂൾ  വിദ്യാർത്ഥികൾക്കായി,

മാതൃഭൂമി സീഡ്  വിദ്യാർഥികളുടെ നേതൃത്വത്തിൽ  കൃഷിയറിവ് - 2017 എന്ന പരിപാടി നടത്തി.കർഷകരുടെ പാടങ്ങൾ സന്ദർശിച്ച് വിവിധയിനം നെൽവിത്തുകൾ,ഞാർ നടീൽ,കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവ പഠനവിഷയമാക്കി.നെൽവയലുകൾ നികത്തുന്നതിനെതിരെ വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തി.കാർഷികപാരമ്പര്യം തിരിച്ചു കൊണ്ടു വരുന്നതിനും,ജൈവകൃഷി പ്രോത്സാഹിക്കുമെന്നും വിദ്യാർത്ഥികൾ കാർഷിക പ്രതിജ്ഞയെടുത്തു.നാട്ടിപ്പാട്ടുകൾ പാടിയും,ആടിയും, കൈകൊട്ടിയും പ്രകൃതിഭംഗി ആസ്വദിച്ചാണ് വിദ്യാർത്ഥികൾ പാടങ്ങൾ സന്ദർശിച്ചത്.സ്‌കൂളിലെ എൻ എസ് എസ് - പരിസ്ഥിതി ക്ളബ്ബുകളിലെ  വിദ്യാർത്ഥികളും പങ്കെടുത്തു.

മാതൃഭൂമി 

സീഡ് - കോർഡിനേറ്റർ ഐ കെ വാസുദേവൻ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ 

എൻ ഹരീഷ്,പരിസ്ഥിതി ക്ലബ് 

കോർഡിനേറ്റർമാരായ 

പി എം സജി,പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

September 07
12:53 2017

Write a Comment

Related News