SEED News

അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ സീഡ് കൂട്ടുകാരുടെ നേതൃത്വത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ദതിക്കു തുടക്കമായി.

 പാലക്കുന്ന്  :  പുതിയ മാന്തോപ്പും മധുരമൂറുന്ന മാമ്പഴക്കാലവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ സീഡ് കൂട്ടുകാരുടെ നേതൃത്വത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ദതിക്കു തുടക്കമായി. സീഡ് കൂട്ടുകാർ ശേഖരിച്ച് മുളപ്പിച്ച മുണ്ടപ്പൻ, കപ്പായി മാങ്ങ, കടുമാങ്ങ, നാര് മാങ്ങ, പുളിശ്ശേരി മാങ്ങ, തോത്താപ്പൂരി, പുളിപ്പൻ മാങ്ങ തടങ്ങിയവയുടെ മാവിൻ തൈകളാണ് ഒരു വീട്ടിൽ ഒരു നാട്ടുമാവ് പദ്ദതിക്കു വേണ്ടി കുട്ടികൾക്ക് വിതരണം ചെയ്തത്.
  പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യസ സമിതി പ്രസിഡന്റ് എ.ബാലകൃഷ്ണൻ മാവിൻതൈകൾ വിതരണം ചെയ്തു. നാട്ടുമാഞ്ചോട്ടിൽ പദ്ദതികൊണ്ട് നാട്ടു സംസ്കൃതികളെ തിരിച്ചുപിടിക്കാനും കാർഷിക പൈതൃകം സംരക്ഷിക്കാനം സഹായകമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ്ജ് എ.ദിനേശൻ അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ മണികണ്ഠൻ പിലാത്തറ, ഗോപിനാഥൻ അച്ചാംതുരുത്തി, മണികണ്ഠൻ അണിഞ്ഞ സീഡ് ലീഡർ ശ്രീലക്ഷ്മി  എന്നിവർ നേതൃത്വം നൽകി.

September 08
12:53 2017

Write a Comment

Related News