SEED News

നാട്ടുമാവുകളെ കാക്കാന്‍ കുട്ടിക്കൂട്ടം

കോഴിക്കോട്: അന്യംനിന്നുപോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്ത്. കുന്ദമംഗലം കോണോട് എ.എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് മാതൃഭൂമി 'സീഡിന്റെ' നാട്ടുമാഞ്ചോട്ടില്‍ പദ്ധതിയിലൂടെ നാട്ടുമാവിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയുന്നത്. 

വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ പെരളിയില്‍, നമ്പി വീട്ടില്‍, പാലങ്ങാട് മല, തുറയില്‍ക്കടവ് പ്രദേശങ്ങളില്‍നിന്നാണ് മാങ്ങയണ്ടികള്‍ ശേഖരിച്ചത്. മൂവാണ്ടനും തത്തച്ചുണ്ടനും ഓളോറും ചക്കരകുട്ടിയും കപ്പായിയും ചേലനുമായി ആയിരത്തോളം മാവിന്‍തൈകള്‍ ഇത്തരത്തില്‍ ശേഖരിച്ചു. 

ഓരോവീട്ടിലും ഒരു നാടന്‍ മാവ് എന്ന പദ്ധതിയുമായി ഗ്രാമസഭയും മുന്നിട്ടിറങ്ങി. മാവുകള്‍ പൂനൂര്‍ പുഴയുടെ പരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനി തലയുയര്‍ത്തി നില്‍ക്കും. ഭാവി തലമുറയ്ക്ക് കൊതിയൂറുന്ന നാട്ടുമാങ്ങകളുടെ മാധുര്യം പകര്‍ന്നുനല്‍കാന്‍.

September 09
12:53 2017

Write a Comment

Related News