SEED News

കൂണിന്റെ വെണ്മയുമായി വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍

വീരവഞ്ചേരി: വീരവഞ്ചേരി എല്‍.പി. സ്‌കൂളിലെ ഗ്രീന്‍ സീഡ് ക്ലബ്ബ് തുടങ്ങിയ കൂണ്‍കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.

ചിപ്പിക്കൂണ്‍ ഇനത്തില്‍പ്പെട്ട കൂണാണ് കൃഷിചെയ്തത്. വൈക്കോല്‍ നിറച്ച് കൂണ്‍ ബെഡ്ഡുണ്ടാക്കാനും പ്രത്യേകമുറി ക്രമീകരിക്കാനുമൊക്കെ സീഡ് അംഗങ്ങള്‍ മുന്നിട്ടിറങ്ങി. ഒന്നരക്കിലോ വിത്താണ് കൃഷിചെയ്തത്. 

കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രമാണ് വിത്തുകള്‍ നല്‍കിയത്. സീഡ് കണ്‍വീനര്‍ കെ.വി. സരൂപ്, ജലീഷ് ബാബു, ബിന്ദു എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

September 09
12:53 2017

Write a Comment

Related News