SEED News

പഠനത്തോടൊപ്പം കൃഷിയും കച്ചവടവും

ഏറാമല: ഓര്‍ക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ പഠിക്കാന്‍ മാത്രമല്ല കച്ചവടം നടത്താനും മിടുമിടുക്കരാണെന്ന് തെളിയിക്കുകയാണ് മാതൃഭൂമി സീഡ് ക്ലബിന്റെ കുട്ടിച്ചന്ത. 

സ്‌കൂളിലും വീടുകളിലും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉല്പാദിപ്പിക്കുന്ന ജൈവ കാര്‍ഷികോല്പന്നങ്ങള്‍ വിറ്റഴിക്കാനായാണ് ചന്ത തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ കര്‍ഷകദിനത്തില്‍ നടത്തിയ ചന്ത വന്‍ വിജയമായതോടെയാണ് മാസത്തിലൊരുദിവസം ചന്ത നടത്താന്‍ സീഡ്ക്ലബ് തീരുമാനിച്ചത്. ദിവസം മുന്‍കൂട്ടി കുട്ടികളെ അറിയിക്കും. ചക്ക, ചക്കക്കുരു, പപ്പായ, വാഴക്കാമ്പ്, കൂമ്പ്, കറിവേപ്പില, ചേന, ചേമ്പ്, ചേമ്പിന്‍ താള്‍, തഴുതാമ, മുരിങ്ങയില, കൂവപ്പൊടി, മഞ്ഞള്‍ പൊടി, വിവിധയിനം അച്ചാറുകള്‍, തുടങ്ങിയവയൊക്കെ കഴിഞ്ഞ ദിവസം നടന്ന ചന്തയില്‍ വില്പനയ്‌ക്കെത്തിച്ചിരുന്നു. രക്ഷിതാക്കളും, അധ്യാപകരും, കുട്ടികളുമൊക്കെ ആവശ്യക്കാരായെത്തിയതോടെ കച്ചവടം പൊടിപൊടിച്ചു. കുട്ടികള്‍ക്ക് കൃഷിയില്‍ വിദഗ്ധ പരിശിലനം നല്‍കാന്‍ ലക്ഷ്യമിട്ട് സീഡ് ക്ലബ്ബ്' സ്‌കൂളില്‍ കാര്‍ഷികപാഠശാലയും തുടങ്ങിയിട്ടുണ്ട്.

September 09
12:53 2017

Write a Comment

Related News