SEED News

നാട്ടറിവുകളുടെ പതിപ്പുമായി സീഡ് പ്രവര്‍ത്തകര്‍

കായണ്ണബസാര്‍: മാട്ടനോട് എ.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ ലോകനാട്ടറിവു ദിനത്തില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. കൃഷി, ആചാരങ്ങള്‍, ആഘോഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, പാരമ്പര്യ ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ കുട്ടികള്‍ ശേഖരിക്കുകയും 'ചെപ്പ്' എന്ന പേരില്‍ പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷ്ണപ്രിയ, ദേവദത്ത്, ചന്ദന, അനുസ്മിയ എന്നിവര്‍ നേതൃത്വം നല്‍കി.

September 09
12:53 2017

Write a Comment

Related News