GK News

സ്പേം വേൽസ് ഉറങ്ങാറുണ്ടോ?.

സ്പേം വേൽസ് ഉറങ്ങാറുണ്ടോ? എങ്കിൽ അതെങ്ങനെയായിരിക്കും? ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ അപൂർവ ചിത്രo നൽകുന്നത്.  ഈ അപൂർവ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്വിസ് അണ്ടർ വാട്ടർ പ്രൊഫഷണൽ  ഫൊട്ടോഗ്രഫറായ ഫ്രാങ്കോ ബൻഫി.  ഫ്കാങ്കോയും സ്കൂബാ ഡൈവേഴ്സുമുൾപ്പെടുന്ന ഒരു സംഘം ഡൊമിനിക്കാ ദ്വീപിനു സമീപമുള്ള കരീബിയൻ ക‌ടലിലൂടെ ഈ തിമിംഗലങ്ങളെ പിന്തുടരുകയായിരുന്നു. പെട്ടെന്ന് അവ സഞ്ചാരം നിർത്തി കുത്തനെ നിൽക്കാൻ തുടങ്ങി. തിമിംഗലങ്ങളുടെ ഈ നിൽപ് അഥവാ മയക്കം അൽപസമയം തുടർന്നു. പിന്നീടിവ വീണ്ടും തങ്ങളുടെ സഞ്ചാരം തുടർന്നു.

 തിമിംഗങ്ങളെ തുടർച്ചയായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവയുടെ ജീവിതകാലത്തിന്റെ 7 ശതമാനത്തോളം ഈ ചെറുമയക്കത്തിനായി നീക്കി വയ്ക്കാറുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഏകദേശം 6 മുതൽ 24 മിനിറ്റുവരെയാണ് ഇവയുടെ ഉറക്കം.

September 09
12:53 2017

Write a Comment