SEED News

നളന്ദയില്‍ ഹരിത സൗഹാര്‍ദ കായിക ദിനാചരണം നടത്തി

കൊച്ചി: മത്തങ്ങ തലയിലേന്തിയുള്ള ഓട്ടമത്സരം... കാരറ്റും മുരിങ്ങാക്കോലും ബാറ്റണാക്കി പച്ചക്കറി റിലേ... പച്ചക്കറി മാല നിര്‍മാണം...

ഇത്തവണ തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലെ കായിക ദിനാചരണം ഹരിത സൗഹാര്‍ദപരമായിരുന്നു. ദേശീയ കായിക ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിലാണ് തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ വ്യത്യസ്തമായ കായികദിനം ആഘോഷിച്ചത്.
 
ഹൗസുകള്‍ തിരിച്ചുള്ള മത്സരത്തില്‍ നാല്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ജയശ്രീ, സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ മഞ്ജു, പ്രീജ, കായികാധ്യാപകരായ ബിന്ദു ജയന്‍, സൗമ്യ പീറ്റര്‍ എന്നിവര്‍ കായികദിനത്തിന്റെ മേല്‍നോട്ടം വഹിച്ചു. 



September 12
12:53 2017

Write a Comment

Related News