SEED News

നെല്ലിക്കുഴി ഹൈസ്‌കൂളില്‍ സീഡ് ക്ലബ്ബ് പച്ചക്കറികൃഷിക്ക് തുടക്കം

കോതമംഗലം: നെല്ലിക്കുഴി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് കൃഷിഭവനുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം കുറിച്ചു. സ്‌കൂളിലെ ഒരേക്കറോളം സ്ഥലത്താണ് വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ജൈവ കൃഷിയാണ് നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എം. പരീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ നിജ മോള്‍ പദ്ധതി വിശദീകരിച്ചു.കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. അബ്ദുല്‍ അസീസ്, വാര്‍ഡ് മെമ്പര്‍മാരായ ഫൗസിയ ഷിയാസ്, സി.ഇ. നാസര്‍, പി.ടി.എ. പ്രസിഡന്റ് ഷാജി പറമ്പില്‍, ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ, കൃഷി അസിസ്റ്റന്റ് ശ്രീകുമാര്‍, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ.ബി. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. 

September 12
12:53 2017

Write a Comment

Related News