SEED News

രാമവര്‍മ സ്‌കൂളില്‍ നക്ഷത്രവനം ഒരുങ്ങുന്നു

ചെറായി: പ്രകൃതി എന്ന വലിയ പാഠപുസ്തകത്തിലെ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍.  
 മാതൃഭൂമി സീഡും എന്‍.സി.സി.യും സംയുക്തമായി സ്‌കൂളില്‍ ഒരുക്കിയ നക്ഷത്രവനം, ബ്ലോക്ക് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി തൈനട്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.ബി. ഷീബ അധ്യക്ഷത വഹിച്ചു. 
പൈതൃകവും ശാസ്ത്രവും പരിസ്ഥിതിയും ഒരുപോലെ സമ്മേളിക്കുന്ന നക്ഷത്രവനം വിദ്യാര്‍ഥികള്‍ക്ക് ജൈവ വൈവിധ്യത്തിന്റെ ഉള്ളറകളെ പരിചയപ്പെടുത്തി.   സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് റോണി ജോണ്‍ മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ കെ.എന്‍. ഷിബു, പി.ടി.എ. പ്രസിഡന്റ് വി.പി. വിശ്വനാഥന്‍, ആര്‍.ആര്‍. ദീപക് എന്നിവര്‍ പ്രസംഗിച്ചു.    




September 12
12:53 2017

Write a Comment

Related News