SEED News

ഓണാഘോഷവും പ്ലാസ്റ്റിക് പുനരുപയോഗ ശില്പശാലയും

മുളന്തുരുത്തി: പാര്‍പ്പാകോട് എല്‍.പി. സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിച്ച് പുനരുപയോഗിക്കുന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. 
 മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ റോണി ജോണ്‍ ക്ലാസ് നയിച്ചു. വാര്‍ഡംഗം ഷീന ഷാജിക്ക് ഹെഡ്മിസ്ട്രസ് എ.കെ. കുഞ്ഞുമോള്‍ ചാക്കുകള്‍ നല്‍കി പദ്ധതിക്ക് തുടക്കംകുറിച്ചു. പി.ടി.എ. പ്രസിഡന്റ് ജയന്തി ഷിബു അധ്യക്ഷത വഹിച്ചു. 
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സതീശന്‍, ഷീന ഷാജി, അധ്യാപകരായ കുഞ്ഞുമോള്‍, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണസദ്യയും മത്സരങ്ങളും നടന്നു.



September 12
12:53 2017

Write a Comment

Related News