SEED News

കടവൂര്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്തു

പോത്താനിക്കാട്: കടവൂര്‍ എല്‍.പി. സ്‌കൂളില്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പയര്‍, ചേന, വെണ്ട തുടങ്ങിയവയാണ് വിളവെടുത്തത്. സ്‌കൂളില്‍ വ്യാഴാഴ്ച ഒരുക്കുന്ന ഓണ സദ്യക്ക് വിളവെടുത്ത പച്ചക്കറികള്‍ ഉപയോഗിക്കും. വിളവെടുപ്പിന് പ്രധാനാധ്യാപിക കെ.കെ. സതി, എസ്.എം.സി. ചെയര്‍മാന്‍ വി.ടി. ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി.
 

September 12
12:53 2017

Write a Comment

Related News