SEED News

ഇത് നളന്ദയുടെ നാട്ടു'മാവേലി'

കൊച്ചി: നാട്ടുമാവിന്‍ തൈകളുമായി മാവേലിത്തമ്പുരാന്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ക്കെല്ലാം ആശ്ചര്യം. തമ്മനം നളന്ദ പബ്‌ളിക് സ്‌കൂളിനടുത്തുള്ള പ്രജകള്‍ക്കാണ് മാവേലിയുടെ കൈകളില്‍ നിന്ന് നാട്ടുമാവിന്‍ തൈ സമ്മാനമായി വാങ്ങാന്‍ ഭാഗ്യം ലഭിച്ചത്.
 കൊച്ചുകുട്ടികള്‍ക്കൊപ്പം മുത്തശ്ശിമാര്‍ വരെ ചേര്‍ന്ന് 15ഓളം വീടുകളില്‍ മാവേലിക്കൊപ്പം മാവിന്‍ തൈകള്‍ നട്ടു. ഉപ്പേരിയും ശര്‍ക്കരവരട്ടിയും സമ്മാനമായി വീട്ടുകാര്‍ക്ക് നല്‍കി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അധ്യാപകരുടെയും കുട്ടികളുടെയുമൊപ്പം മഹാബലി വീടുകള്‍ സന്ദര്‍ശിച്ചു.


September 12
12:53 2017

Write a Comment

Related News