SEED News

വടക്കേ എഴിപ്രം ഗവ. യു.പി. സ്‌കൂളില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനംസ്‌കൂളില്‍ കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: വടക്കേ എഴിപ്രം ഗവ. യു.പി. സ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാര്‍ഷികവിഭവ പ്രദര്‍ശനം സംഘടിപ്പിച്ചു.
 കുട്ടികള്‍ കൊണ്ടുവന്ന നാടന്‍ മുളക്, പച്ചക്കറികള്‍, പഴങ്ങള്‍, നെല്ല്, മുതിര, എള്ള് എന്നീ ധാന്യങ്ങളും ചേന, കാച്ചില്‍, ചേമ്പ് തുടങ്ങിയ കിഴങ്ങുകള്‍, വ്യത്യസ്തയിനം ചീരകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. 
 പഞ്ചായത്തംഗം പി.കെ. മണി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കെ.പി. അശോകന്‍, ഹെഡ്മാസ്റ്റര്‍ എന്‍. മോഹന്‍ദാസ്, എന്‍.പി. നാസര്‍, എം.എ. വേണു എന്നിവര്‍ പങ്കെടുത്തു. 

September 12
12:53 2017

Write a Comment

Related News