SEED News

ലവ് പ്ലാസ്റ്റിക് പ്രോജക്ട് _ രണ്ടാം ഘട്ടം.

കോടനാട്: കോടനാട് ലവ് പ്ലാസ്റ്റിക് പ്രോജക്ടിന്റെ ഭാഗമായി കോടനാട് മാർ ഔഗേൻ സീഡ് ക്ലബ് അംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റീസൈക്ലിങ്ങ് യൂണിറ്റിന് നൽകുന്നതിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ ടോം ജെ.കല്ലറക്കൽ നിർവ്വഹിച്ചു. ജൂൺ മാസത്തിൽ ലവ് പ്ലാസ്റ്റിക് പ്രോജക്ടിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തിയത് മാർ ഔഗേൻ ഹൈസ്കൂളിൽ വച്ചായിരിന്നു.350 കിലോയോളം വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കൈമാറിയത്. കുട്ടികളെ അഭിനന്ദിച്ചതിനോടൊപ്പം കേരള പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ എല്ലാവിധ സഹകരണവും അദ്ദേഹം കുട്ടികൾക്ക് വാഗ്ദാനം ചെയ്തു. പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ V.D വിനോദ്, PTA പ്രസിഡന്റ് ശ്രീ സജീവ്, വൈസ് പ്രസിഡൻറ് ശ്രീ സാജു, സ്കൂൾ മാനേജർ ശ്രീ കോസ് കുര്യൻ, ഹെഡ്മിസ്ട്രസ് സിന്ധു ടൈറ്റസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

September 15
12:53 2017

Write a Comment

Related News